Advertisement

പൗരത്വ നിയമത്തിനെതിരായ പരാമര്‍ശം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും

January 27, 2020
Google News 1 minute Read

പൗരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. മുഖ്യമന്ത്രിയുടെ ഓസീഫാകും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കുക. നയപ്രഖ്യാപനം സര്‍ക്കാര്‍ കാര്യമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന സര്‍ക്കാര്‍, കേരളത്തിലെ ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കാനാണ് പൗരത്വ നിയമത്തോടുള്ള എതിര്‍പ്പ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്ന വിശദീകരണമാവും നല്‍കുക.

സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍ പൗരത്വ നിയമം സംബന്ധിച്ചുള്ള പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

Story Highlights: Citizenship Amendment Act, aarif muhammad khan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here