Advertisement

നാടിന്റെ വികസനം അടുത്തറിയാം; കാസർഗോട്ട് ത്രിദിന ബോധവത്കരണ പരിപാടി

January 27, 2020
Google News 1 minute Read

കിഫ്ബി ധനസഹായത്തോടെയുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. കാസർഗോട്ടാണ് പദ്ധതിയുടെ ആദ്യ പതിപ്പ് സംഘടിപ്പിക്കുന്നത്. നാളെ വൈകീട്ട് മൂന്നിന് നുള്ളിപ്പാടി സ്പീഡ്‌വേ മൈതാനത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നൂനത സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള അവതരണമാണ് ത്രിദിന ബോധവത്കരണ പരിപാടിയിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. നാളെ വൈകിട്ട് ഏഴ് മണി മുതൽ ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് നയിക്കുന്ന പ്രശ്‌നോത്തരി ഉണ്ടായിരിക്കും. തുടർന്ന് കാസർഗോഡ് ജില്ലയിൽ നിന്നുള്ള പ്രവാസികൾക്കായി ക്വിസ് മത്സരം.

29 ന് രാവിലെ പത്ത് മണിക്ക് പ്രദർശന പരിപാടികൾ ആരംഭിക്കും. വികസന പ്രദർശനത്തിൽ 65 അടി നീളമുള്ള കൂറ്റൻ ത്രിമാന മാതൃകയാണ് മുഖ്യാകർഷണം. ഇതോടൊപ്പം ആവിഷ്‌കരിക്കാൻ പോകുന്ന വിവിധ പദ്ധതികളുടെ ത്രീഡി അവതരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് കേരളത്തിന്റെ വികസന പദ്ധതികളെ അവതരിപ്പിക്കും. കൂടാതെ കൂറ്റൻ എൽഇഡി ഡിസ്‌പ്ലേ ഉപയോഗിച്ച്് വിവിധ വികസന പദ്ധതികളുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും. തുടർന്ന് സാങ്കേതിക വിഷയങ്ങളെ അധികരിച്ചുള്ള ചർച്ച നടക്കും. ജി.എസ് പ്രദീപ് നയിക്കുന്ന പ്രശ്‌നോത്തരി രണ്ടാം ദിവസവും തുടരും. കാസർഗോഡ് ജില്ലയിലെ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് പ്രശ്‌നോത്തരിയിൽ പങ്കെടുക്കാവുന്നതാണ്. വൈകിട്ട് 7 മണി മുതൽ പ്രത്യേക കലാസന്ധ്യയും സംഘടിപ്പിക്കുന്നുണ്ട്.

മൂന്നാം ദിവസമായ ജനുവരി 30 ന് രാവിലെ 10 മുതൽ രാത്രി 8 വരെ പദ്ധതികളുടെ പ്രദർശനം നടക്കും. നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനം അവസാന ദിവസത്തെ മുഖ്യാകർഷണമാണ്. ജനപ്രതിനിധികൾ, കിഫ്ബി ഉദ്യോഗസ്ഥർ, എസ്പിവി പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. തുടർന്ന് കാസർഗോഡിന്റെ വികസന കാഴ്ചപ്പാടുകൾ ജില്ലയിലെ പുതു തലമുറയിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ അവതരിപ്പിക്കും. ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയോടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കിഫ്ബി ബോധവത്കരണ പരിപാടിക്ക് പരിസമാപ്തിയാകും.

Story Highlights: kiifb, kerala nirmithi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here