ബാസ്‌കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

അമേരിക്കൻ ബാസ്‌കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.കാലിഫോർണിയയിലെ കലാബസാസിൽ വച്ചാണ് അപകടമുണ്ടായത്. കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകർന്നുവീണത്. കൂടെയുണ്ടായിരുന്ന മകൾ ജിയാന (13) ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.

പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. മകൾ ജിയാനയെ ബാസകറ്റ് ബോൾ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം നടന്നത്. ഇരുവർക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബി ബ്രയാന്റിന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചു.

എക്കാലത്തെയും മികച്ച ബാസ്‌കറ്റ് ബോൾ കളിക്കാരനെന്നാണ് കോബി ബ്രയാന്റ് അറിയപ്പെടുന്നത്. തന്റെ 20 വർഷം നീണ്ട കായിക ജീവിതം മുഴുവൻ കോബി ചിലവഴിച്ചത് ലോസ് ആഞ്ചലസ് ലേക്കേഴ്‌സ് എന്ന ടീമിനൊപ്പമായിരുന്നു. കോബിയുടെ മരണം കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top