കെപിസിസി ഭാരവാഹി യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല: കെ മുരളീധരന്‍

കെപിസിസി ഭാരവാഹി യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെ മുരളീധരന്‍. ഭാരവാഹികള്‍ക്ക് ചുമതല നല്‍കാനുള്ള യോഗമാണിത്. ആരെയൊക്കെ വിളിക്കണമെന്നത് കെപിസിസി അധ്യക്ഷന്റെ വിവേചനാധികാരമാണ്. മനുഷ്യ മഹാശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തത് നേതാക്കള്‍ ഗൗരവത്തോടെ കാണണം. ഗവര്‍ണറുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുവെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

യുഡിഎഫിന് വോട്ട് ചെയ്തവരും ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തുവെന്ന് കെ മുരളീധരന്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. ഭയത്തിലായ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കോണ്‍ഗ്രസ് വേദിയിലായിരുന്നു മുരളീധരന്റെ വിമര്‍ശനം.

Story Highlights: K Muraleedharan, Kpcc listനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More