നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റമില്ല ; നിലപാടിലുറച്ച് സര്‍ക്കാര്‍
നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശത്തില്‍ മാറ്റം വരുത്തില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറോടുള്ള വെല്ലുവിളിയല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കി കത്തില്‍ പറയുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
ഭരണഘടനയ്ക്ക് അനുസൃതമായ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യം മാവില്ലെന്നും സര്‍ക്കാരിന്റെ കത്തില്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് നിയമസഭ പാസാക്കിയ പ്രമേയത്തെ പറ്റിയും സംസ്ഥാനത്തെ പ്രതിഷേധങ്ങളും സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ വിയോജിപ്പ് അറിയിച്ചത്.
കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയം സഭയില്‍ അവതരിപ്പിക്കുന്നത് ഉചിതമല്ലെന്നും ഈ ഭാഗങ്ങള്‍ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണര്‍ സര്‍ക്കാറിനെ സമീപിച്ചത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here