ഭിന്നശേഷി കുട്ടികൾ താമസിക്കുന്ന കേന്ദ്രത്തിലെ ആറ് വയസുകാരന്റെ മരണം; തലയ്ക്കേറ്റ ക്ഷതമെന്ന് സൂചന

സാമൂഹ്യ നീതി വകുപ്പിന് കീഴിലെ കോഴിക്കോട് വെള്ളിമാട്കുന്ന് എച്ച്എംഡിസിയിൽ മരിച്ച ആറ് വയസുകാരന്റെ മരണം തലയ്ക്കേറ്റ ക്ഷമെന്ന് സൂചന.
ശരീരത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ചേവായൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സാമൂഹ്യ നീതി വകുപ്പും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മുറിയിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. മാനസിക വൈകല്യമുള്ള 15 വയസിന് താഴെയുള്ള കിട്ടികളെ താമസിപ്പിക്കുന്ന സ്ഥലമാണ് എച്ച്എംഡിസി.
ഈ കഴിഞ്ഞ 25നാണ് കോഴിക്കോട് വെള്ളിമാട്കുന്നിൽ ഭിന്നശഷി കുട്ടികൾ താമസിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിൽ ആറ് വയസുകാരൻ അജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേന്ദ്രത്തിൽ രാത്രി ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ വികെ മനോജാണ് അബോധാവസ്ഥയിൽ കുട്ടിയെ മൂക്കിൽ നിന്ന് ചോര ഒഴുകിയ നിലയിൽ കണ്ടെത്തുന്നത്.. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here