ട്രംപിന്റെ മുസ്ലിം യാത്രാവിലക്കിനെതിരെ ബില്‍ കൊണ്ടുവരാനൊരുങ്ങി ഡെമോക്രാറ്റുകള്‍

അമേരിക്കയില്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ബില്‍ കൊണ്ടുവരാനൊരുങ്ങി ഡെമോക്രാറ്റുകള്‍. യാത്രാവിലക്ക് റദ്ദാക്കുകയും ഭാവിയില്‍ ഇത്തരം നടപടികളെടുക്കുന്നതില്‍ നിന്ന് ട്രംപിനെ തടയുന്നതിനുമുള്ള നോ ബാന്‍ ആക്ട് എന്ന ബില്‍ സഭ ഉടന്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. മൂന്ന് വര്‍ഷം പിന്നിട്ട യാത്രാവിലക്ക് നീട്ടുമെന്നും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഇതിലുള്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞ സാഹചര്യത്തിലാണ് ഡെമോക്രാറ്റുകളുടെ നീക്കം.
യാത്രാവിലക്ക് എന്ന ക്രൂരതയെ ഡെമോക്രാറ്റുകള്‍ നിരന്തരം എതിര്‍ത്തിരുന്നുവെന്ന് നാന്‍സി പെലോസി ചൂണ്ടിക്കാട്ടി. കുടിയേറ്റ നയത്തിലെ മതപരമായ വിവേചനം തടയുന്നതിനും ഭാവിയില്‍ ഇത്തരത്തിലുള്ള ഏതെങ്കിലും നീക്കങ്ങളില്‍ നിന്ന് ട്രംപിനെ തടയുകയും ചെയ്യുക എന്നതാണ് ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പെലോസി പ്രസ്താവനയില്‍ പറഞ്ഞു.
2017 ജനുവരി 27നാണ് ഡൊണള്‍ഡ് ട്രംപ് ആദ്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. മുന്നറിയിപ്പൊന്നുമില്ലാതെയായിരുന്നു നിരവധി മുസ്ലിം രാജ്യങ്ങളെ ലക്ഷ്യമിട്ട് അവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി. തുടര്‍ന്ന് രാജ്യത്തെ വിമാനത്തവളങ്ങളില്‍ നിന്ന് നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും നേരത്തെ നല്‍കിയ ആയിരക്കണക്കിന് വിസകള്‍ റദ്ദാക്കുകയും ചെയ്തു. 2018 ജൂണില്‍ സുപ്രിം കോടതി ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിന് അനുമതി നല്‍കുകയും വെനസ്വേല, ഉത്തര കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.
Story Highlights- Democrats, bill against travel costs for Muslims countries, Us
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here