പത്തനംതിട്ടയിൽ പരമ്പരാഗത ശർക്കര നിർമാണം പുനഃരാരംഭിച്ചു

ചെറിയ ഇടവേളക്ക് ശേഷം സജീവമാവുകയാണ് പത്തനംതിട്ടയിലെ പരമ്പരാഗത ശർക്കര നിർമാണം. കരിമ്പ് കൃഷിയും ശർക്കര നിർമാണവും ജില്ലയിലെ നരിയപുരം, കൈപ്പട്ടൂർ പ്രദേശങ്ങളിൽ വ്യാപകമായിരുന്നു. ജനുവരി മുതൽ മൂന്ന് മാസത്തേക്കാണ് വിളവെടുപ്പും അതോടൊപ്പം ശർക്കര നിർമാണവും നടക്കുന്നത്.
2018ലെ മഹാപ്രളയത്തിൽ കൃഷി നശിച്ചതോടെ കഴിഞ്ഞ വർഷം ശർക്കര നിർമാണം മുടങ്ങി. സർക്കാരിൽ നിന്ന് കരിമ്പ് കർഷകർക്കായി പ്രളയധനസഹായമൊന്നും ഇതുവരെ ലഭിച്ചില്ലെങ്കില്ലെങ്കിലും നരിയപുരം സ്വദേശി ഫിലിപ്പും കുടുംബവും ഇത്തവണയും കരിമ്പ് കൃഷിയും ശർക്കര നിർമാണവും വീണ്ടും തുടങ്ങിയിട്ടുണ്ട്. പരമ്പരാഗത രീതിയിൽ മായം ചേർക്കാതെയുള്ള ശർക്കര ലഭിക്കുന്നതിനാൽ ഇതിന് ആവശ്യക്കാരും ഏറെയാണ്.
ഒരു കിലോ ശർക്കരക്ക് 120 രൂപയാണ് വില. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് കരിമ്പ് കൃഷിക്കും ശർക്കര നിർമാണത്തിനും എത്തുന്നത്.
pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here