അണ്ടര്‍ 19 ലോകകപ്പ് ; ഇന്ന് ഇന്ത്യ-ഓസീസ് പോരാട്ടം

ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. ഇന്ന് ഉച്ചയ്ക്കു 1.30 നാണ് മത്സരം. ടൂര്‍ണമെന്റില്‍ ഹാട്രിക്ക് വിജയവുമായാണ് പ്രിയം ഗാര്‍ഗ് നയിക്കുന്ന ഇന്ത്യന്‍ ടീം ഓസീസുമായി ഏറ്റുമുട്ടുന്നത്.
2018 ല്‍ ന്യുസീലാന്‍ഡില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ എട്ട് വിക്കറ്റിന് ഓസീസിനെ തകര്‍ത്ത് ഇന്ത്യ ജേതാക്കളായിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ വിജയം ആവര്‍ത്തിക്കാനാവും ഇത്തവണ ഇന്ത്യ ഇറങ്ങുക. അതേസമയം, കഴിഞ്ഞ ഫൈനലിലെ തോല്‍വിക്ക് പകരം ചോദിക്കാനുറച്ചാവും ഓസീസ് ഇന്നെത്തുക.
നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ചേര്‍ന്ന പ്രകടനം തന്നെയാണ് ഇന്ത്യ ഗ്രൂപ്പുതലത്തിലെ മൂന്ന് മത്സരങ്ങളിലും കാഴ്ച വച്ചത്. അതേസമയം, ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് മൂന്നു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. തുടര്‍ന്നുള്ള മത്സരങ്ങളില്‍ നൈജിരിയയെ പത്ത് വിക്കറ്റിനും ഇംഗ്ലണ്ടിനെ രണ്ടു വിക്കറ്റിനും തോല്‍പ്പിച്ചാണ് ഓസീസ് ക്വാര്‍ട്ടറിലേക്കു മുന്നേറിയത്.
Story Highlights- Under-19 World Cup, India vs Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here