കോബി ബ്രയാന്റിന്റെ പീഡനക്കേസിനെ കുറിച്ച് പരാമർശം; മാധ്യമപ്രവർത്തകയെ പുറത്താക്കി വാഷിംഗ്ടൺ പോസ്റ്റ്

അന്തരിച്ച ബാസ്‌ക്കറ്റ് ബോൾ താരം കോബി ബ്രയാന്റിന്റെ പീഡനക്കേസിനെ കുറിച്ച് പരാമർശിച്ച് മാധ്യമപ്രവർത്തകയെ പുറത്താക്കി മാധ്യമ സ്ഥാപനമായ വാഷിംഗ്ടൺ പോസ്റ്റ്. ഫെലീഷ്യ സോൻമെസ് എന്ന മാധ്യമപ്രവർത്തകയെയാണ് സ്ഥാപനം സസ്‌പെൻഡ് ചെയ്തത്.
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച കോബി ബ്രയാന്റ് 2003 ലെ പീഡനക്കേസ് പ്രതിയാണ്. കോബിയെ കുറിച്ചെഴുതിയ ആർട്ടിക്കിളിൽ ഇക്കാര്യം പരാമർശിച്ചതാണ് സ്ഥാപനത്തെ ചൊടപ്പിച്ചതും സസ്‌പെൻഷൻ നടപടിയിലേക്ക് കടന്നതും.
ഒരു സർജറിക്ക് മുമ്പായി കൊളറാഡോയിലെ ‘ദ ലോഡ്ജ് ആന്റ് സ്പാ’യിൽ മുറിയെടുത്തതാണ് കോബി ബ്രയാന്റ്. അവിടെവച്ചാണ് പത്തൊമ്പതുകാരിയായ ഹോട്ടൽ ജീവനക്കാരിയെ കോബി തന്റെ മുറിയിൽവച്ച് പീഡിപ്പിക്കുന്നത്. കേസിൽ കോബി കുറ്റം സമ്മതിച്ചിരുന്നു.
ഇന്നലെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കൻ ബാസ്‌കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. കാലിഫോർണിയയിലെ കലാബസാസിൽ വച്ചാണ് അപകടമുണ്ടായത്. കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകർന്നുവീണത്. കൂടെയുണ്ടായിരുന്ന മകൾ ജിയാന (13) ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. മകൾ ജിയാനയെ ബാസകറ്റ് ബോൾ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം നടന്നത്. ഇരുവർക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബി ബ്രയാന്റിന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചു.
എക്കാലത്തെയും മികച്ച ബാസ്‌കറ്റ് ബോൾ കളിക്കാരനെന്നാണ് കോബി ബ്രയാന്റ് അറിയപ്പെടുന്നത്. തന്റെ 20 വർഷം നീണ്ട കായിക ജീവിതം മുഴുവൻ കോബി ചിലവഴിച്ചത് ലോസ് ആഞ്ചലസ് ലേക്കേഴ്‌സ് എന്ന ടീമിനൊപ്പമായിരുന്നു. കോബിയുടെ മരണം കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
Story Highlights- Kobe Bryant, obit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here