ആമസോണിനെ വെല്ലാൻ വരുന്നു ഇന്ത്യയുടെ സ്വന്തം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ്

ആമസോണിനെ വെല്ലാൻ വരുന്നു ഇന്ത്യയുടെ സ്വന്തം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ്. കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് ആണ് പുതിയ വെബ്‌സൈറ്റിന് ചുക്കാൻ പിടിക്കുന്നത്.
രാജ്യത്ത് 70 മില്യണിലധികം കച്ചവടക്കാരാണ് ഉള്ളത്. ഇവരെയെല്ലാം കോർത്തിണക്കി ഉടൻ തന്നെ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇതിന്റെ പ്രാരംഭ ഘട്ടം മധ്യപ്രദേശിൽ ആരംഭിച്ചു കഴിഞ്ഞു. എല്ലാ ചെറുകിട കച്ചവടക്കാർക്കുമായി ഇ-സ്റ്റോറുകൾ ഇവിടെ ആരംഭിച്ചതായി സിഎഐടി ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. അടുത്ത അഞ്ച് മാസത്തിനുള്ളിൽ ഇത് ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും ഖണ്ഡേൽവാൽ പറഞ്ഞു. വെബ്‌സൈറ്റ് പ്രവർത്തിപ്പിക്കാൻ എല്ലാ കച്ചവടക്കാർക്കും ഇതിനായി ലൈസൻസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിവർഷം 50 ശതമാനത്തിന്റെ വളർച്ചയാണ് ഇന്ത്യൻ ഇ-കൊമേഴ്‌സ് രംഗത്ത് ഉണ്ടാകുന്നത്. 2020 ഓടെ 120$ ബില്യൺ വളർച്ചയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights- Amazon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here