കെജിഎംഒഎ അവാർഡുകൾ പ്രഖ്യാപിച്ചു

കേരളാ ഗവൺമെന്റ്  മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ(കെ.ജി.എം.ഒ.എ) 2019ലെ മികച്ച മാധ്യമ, ഡോക്ടർ അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡുകൾ കെജിഎംഒഎയുടെ 53-ാം
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രുവരി 2ന് വൈകുന്നേരം 4 മണിക്ക് കൊല്ലം റാവിസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ സമ്മാനിക്കും.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച ലേഖനത്തിനുള്ള പുരസ്‌ക്കാരമായ ഡോ.എം.പി സത്യനാരായണൻ മെമ്മോറിയൽ അവാർഡ്, ദീപിക ദിനപത്രം തിരുവനന്തപുരം ബ്യൂറോയിലെ റിച്ചാർഡ് ജോസഫ് എഴുതിയ സ്‌ക്രീനിൽ കുരുങ്ങുന്ന കുട്ടികൾ’എന്ന ലേഖന പരമ്പര കരസ്ഥമാക്കി. മൊബൈൽ ഫോൺ ആസക്തിയെക്കുറിച്ചുള്ള സമഗ്ര വിശകലനവും പരിഹാരമാർഗങ്ങളും പ്രതിപാദിച്ചുകൊണ്ട് 2019 നവംബർ 8 മുതൽ 13 വരെ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ഈ ലേഖന പരമ്പര. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

സമൂഹ മാധ്യമങ്ങളിലെ ക്രിയാത്മകമായ ഇടപെടലിന് കൽപ്പറ്റ ജനറൽ ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ജൂനിയർ കൺസൽട്ടന്റ് ഡോ.ജോസ്റ്റിൻ ഫ്രാൻസിസ് അർഹനായി. 10,000/രൂപയും ഫലകവുമാണ് അവാർഡ്. ആരോഗ്യരംഗത്തെ മികച്ച സന്നദ്ധ സംഘടനക്കുള്ള ഡോ.എസ്.വി.സതീഷ് കുമാർ മെമ്മോറിയൽ അവാർഡ്,കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊസൈറ്റിക്ക് ലഭിച്ചു. ക്യാൻസർ ബോധവൽക്കരണവും ക്യാൻസർ നേരത്തേ കണ്ടു പിടിക്കാനുള്ള ക്യാമ്പുകളും 30 വർഷങ്ങളായി നടത്തി വരുന്ന സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. 10,000/രൂപയും ഫലകവുമാണ് അവാർഡ്.
വ്യത്യസ്ത കാഡറുകളിലെ മികച്ച ഡോക്ടർമാരുടെ അവാർഡുകളിൽ,അഡ്മിനിസ്‌ട്രേറ്റീവ് കാഡറിൽ സംസ്ഥാനത്തെ മികച്ച ഡോക്ടർക്കുള്ള പുരസ്‌ക്കാരത്തിന് കാസർഗോഡ് ജില്ലാ ടി.ബി ഓഫീസർ ഡോ.ടി.പി.ആമിന അർഹയായി.തൂവാല വിപ്ലവം പോലെയുള്ള ജനകീയ പരിപാടികളും വ്യത്യസ്തങ്ങളായ മറ്റു പ്രോഗ്രാമുകളുമാണ് അവാർഡിന് അർഹയാക്കിയത്.

Story Highlights- KGMOA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top