പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ശ്രദ്ധാ കേന്ദ്രമായി ഷഹീൻ ബാഗ്

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളിലെ ശ്രദ്ധാ കേന്ദ്രമായി ഡൽഹിയിലെ ഷഹീൻ ബാഗ്. കഴിഞ്ഞ 45 ദിവസം ആയി ഇവിടം പ്രതിഷേധങ്ങളുടെ തെരുവാണ്.
Read Also: ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാൻ പറയാൻ മോദി ആര്?; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
സാമുദായിക വേർതിരിവില്ലാതെ 24 മണിക്കൂറും നടത്തുന്ന പ്രതിഷേധങ്ങളുടെ മുൻനിരയിൽ സ്ത്രീകളാണ്. കുട്ടികളുൾപ്പെടെയുള്ളവരും ഇവർക്കൊപ്പമുണ്ട്. ഇന്ത്യ നമ്മുടേത് കൂടിയാണ് എന്ന മുദ്രാവാക്യമാണ് ദേശീയ പതാക ഉയർത്തി ഏക സ്വരത്തിൽ ഇവർ വിളിക്കുന്നത്.
പത്ത് സ്ത്രീകളുമായി ആരംഭിച്ച സമരമാണ് പിന്നീട് രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് പടർന്നത്. ഇന്ത്യൻ ഭൂപടവും ദേശീയ പതാകയും സമരപ്പന്തലിലെ സമീപത്തായി സ്ഥാപിച്ചിട്ടുണ്ട്. സമരത്തിന് പിന്തുണ നൽകി സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിരവധി പേർ ഇതിനോടകം ഷഹീൻ ബാഗിലെത്തി. പൗരത്വ നിയമ ഭേദഗതിക്കും എൻആർസിയ്ക്കും എതിരെ അനുകൂല വിധി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് സമരക്കാർ.
shaheen bagh, anti caa protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here