Advertisement

കൊറോണ ബാധിച്ച രോഗി തൃശൂർ ജനറൽ ആശുപത്രിയിൽ; അതീവ ജാഗ്രത പാലിക്കാൻ നിർദേശം

January 30, 2020
1 minute Read

കൊറോണ ബാധിച്ച രോഗി തൃശൂർ ജനറൽ ആശുപത്രിയിലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

20 സാമ്പിളുകളാണ് എടുത്തത്. ഇതിൽ പത്തെണ്ണം നെഗറ്റീവാണ്. ഒരാൾക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ മറ്റൊരു ടെസ്റ്റിന്റെ റിസൾട്ട് കൂടി ലഭിക്കാനുണ്ട്. അത് ലഭിച്ചാൽ മാത്രമേ കൊറോണ ബാധ നൂറ് ശതമാനം സ്ഥിരീകരിക്കാൻ സാധിക്കൂ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാര്യങ്ങൾ വിലയിരുത്താൻ തൃശൂരിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

read also: കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചു; വൈറസ് ബാധ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്ക്

ചൈനയിൽ നിന്നെത്തിയവർ വീടുകളിൽ കഴിയണം. ഇവർ പൊതുപരിപാടികളിൽ പങ്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ‘ദിശ’യിൽ സ്വമേധയാ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top