Advertisement

കേരള നിർമിതിയുടെ കാസർഗോഡ് പതിപ്പിന് ഇന്ന് സമാപനം

January 30, 2020
1 minute Read

കിഫ്ബി നടപ്പാക്കുന്ന കേരള നിർമിതിയുടെ കാസർഗോഡ് പതിപ്പ് ഇന്ന് സമാപിക്കും. ജില്ലയിലെ എംഎൽഎമാർ, വകുപ്പ് അധ്യക്ഷന്മാർ, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് നിയോജക മണ്ഡലം തിരിച്ച് പദ്ധതികൾ അവലോകനം ചെയ്യും.

Read Also: കേരളത്തിന്റെ പൊതുവായ വികസനത്തിൽ കിഫ്ബിയുടെ ആവശ്യകത എന്തെന്ന് അറിയിക്കാൻ കിഫ്ബിയുടെ കേരള നിർമ്മിതി

ജില്ലയിൽ അടിയന്തരമായി നടപ്പാക്കേണ്ട പത്ത് പദ്ധതികൾ കേരള നിർമിതിയിൽ ജില്ലാ കളക്ടർ ഡി സജിത്ത് ബാബു അവതരിപ്പിക്കും. തുടർന്ന് ജില്ലയിലെ പുതുതലമുറയിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ കാസർഗോഡിന്റെ വികസന കാഴ്ചപ്പാടുകളും മുന്നോട്ട് വയ്ക്കും.

കേരളത്തിന്റെ പൊതുവായ വികസനത്തിൽ കിഫ്ബിയുടെ ആവശ്യകത എന്താണ് എന്ന് ജനങ്ങളെ അറിയിക്കുകയാണ് കാസർഗോഡ് പതിപ്പിന്റെ ലക്ഷ്യമെന്ന് കളക്ടർ പറഞ്ഞു. വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം നിരവധിയാളുകളാണ് പരിപാടിയിൽ എത്തുന്നത്. വികസന മുരടിപ്പ് നേരിട്ട ജില്ലയ്ക്ക് കിഫ്ബിയിലൂടെ മുന്നേറാനുള്ള പദ്ധതികളാണ് കേരള നിർമിതിയിൽ ചർച്ച ചെയ്യുന്നത്. ചർച്ചകൾക്ക് പുറമെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഗ്രാന്റ്മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച പ്രശ്നോത്തരിയും പരിപാടിയോട് അനുബന്ധിച്ച് നടന്നു.

 

kiifb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top