Advertisement

മാതൃഭൂമി അക്ഷരോത്സവത്തിന് ഇന്ന് കനകക്കുന്നിൽ തുടക്കം

January 30, 2020
Google News 1 minute Read

അക്ഷരങ്ങളുടെയും ആശയങ്ങളുടേയും പ്രകാശം വിതറി മാതൃഭൂമി അക്ഷരോത്സവത്തിന് ഇന്ന് തിരുവനന്തപുരം കനകക്കുന്നിൽ തുടക്കം. ഇനി നാല് നാൾ കനകക്കുന്ന് കലാ- സാംസ്‌കാരിക രംഗത്തെ തലയെടുപ്പുള്ളവരുടെ സംഗമ സ്ഥലമാകും. കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാതൃഭൂമി അക്ഷരോത്സവത്തിന്റെ മൂന്നാം പതിപ്പിന് തിരി തെളിക്കും.

Read Also: മാതൃഭൂമി ‘ക’ അക്ഷരോത്സവത്തിന് നാളെ തുടക്കം

അക്ഷരോത്സവ പതാക മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉയർത്തി. കവി വി മധുസൂദനൻ നായർ കവിതയാലപിച്ചു. 1923ൽ കുമാരനാശാൻ സി വി രാമൻപിള്ളയെക്കുറിച്ചെഴുതിയ കവിതയാണ് ആലപിച്ചത്.

അക്ഷരോത്സവത്തിലെ വിദേശ അതിഥികൾ തലസ്ഥാനത്തെത്തിയിട്ടുണ്ട്. ലണ്ടൻ ഒളിമ്പിക്‌സ് ഗീതം എഴുതിയ ലെം സിസേയും തിരുവനന്തപുരത്തെത്തി. അക്ഷരോത്സവത്തെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നതെന്ന് ലെം സിസെ. ചർച്ചകളും സംവാദവും മാത്രമല്ല ആട്ടവും പാട്ടുമൊക്കെയായി കനകക്കുന്ന് അക്ഷരോത്സവ ലഹരിയിലായിരിക്കുന്നു.


mathrubhumi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here