ഗപ്റ്റിലിനെ പുറത്താക്കാൻ സഞ്ജുവിന്റെ കിടിലൻ ക്യാച്ച്; വീഡിയോ

ഇന്നലെ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ടി-20 മത്സരം ആവേശകരമായ കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യയുടെ 179 റൺസ് പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡിൻ്റെ ആദ്യ വിക്കറ്റ് ആറാം ഓവറിലാണ് വീണത്. കിവീസ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിനെ ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ ആയി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ ഉജ്ജ്വലമായി പിടികൂടുകയായിരുന്നു. ഈ ക്യാച്ചിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ശർദ്ദുൽ താക്കൂറിൻ്റെ ഒരു വൈഡ് ഷോട്ട് ബോൾ സ്ക്വയർ കട്ട് ചെയ്ത ഗപ്റ്റിൽ കളിച്ചത് പിഴവുകളില്ലാത്ത ഷോട്ടായിരുന്നു. എക്സ്ട്രാ കവർ ബൗണ്ടറിയിൽ നിന്നിരുന്ന സഞ്ജു മുന്നോട്ട് ഡൈവ് ചെയ്ത് ഗ്രൗണ്ടിൽ നിന്ന് ഇഞ്ചുകൾ വ്യത്യാസത്തിൽ സഞ്ജു കൈപ്പിടിയിലൊതുക്കി. ആ വിക്കറ്റാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്.

ആദ്യ മൂന്ന് മത്സരങ്ങളിലും ടീമിൽ ഉൾപ്പെടാതിരുന്ന സഞ്ജു അവസാന മത്സരങ്ങളിൽ കളിച്ചേക്കും. പരമ്പര സ്വന്തമാക്കിയതിനെത്തുടർന്ന് ഇതുവരെ അവസരം ലഭിക്കാത്തവർക്ക് അടുത്ത മത്സരങ്ങളിൽ അവസരം ലഭിച്ചേക്കുമെന്ന് ക്യാപ്റ്റൻ വിരാട് കോലിയും പറഞ്ഞിരുന്നു.

സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരിലാണ് ഇന്ത്യ ന്യൂസിലൻഡിനെ തോല്പിച്ചത്. സൂപ്പർ ഓവറിൽ ന്യൂസിലൻഡ് നേടിയ 17 റൺസ് ഇന്ത്യ അവസാന പന്തിൽ മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയപ്പോൾ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ന്യൂസിലൻഡും 179 റൺസ് എടുത്തു. 95 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് ന്യൂസിലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഷർദ്ദുൽ താക്കൂറും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights: Sanju Samson, Viral Video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്
Top
More