Advertisement

‘ഷർജീൽ ഇമാം കീടം; കൈകൾ വെട്ടിയെടുത്ത് പ്രദർശിപ്പിക്കണം’: കോൺഗ്രസ്സിനെ വെട്ടിലാക്കി വീണ്ടും ശിവസേന

January 30, 2020
Google News 1 minute Read

കോൺഗ്രസ്സിനെ വെട്ടിലാക്കി വീണ്ടും ശിവസേന. ഷർജീൽ ഇമാമിനെതിരെയുള്ള നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കേന്ദ്രത്തെയും പാർട്ടി അഭിനന്ദിച്ചു. പാർട്ടി മുഖപത്രമായ സാമ്നയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്ത കേന്ദ്രത്തെ അഭിനന്ദിച്ച് ശിവസേന രംഗത്തെത്തിയത്.

ഷർജീലിനെ ‘കീടം’ എന്നാണ് ശിവസേന മുഖപ്രസംഗത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഷർജീലിന്റെ കൈകൾ വെട്ടിയെടുത്ത ശേഷം കഴുത്ത് ഹൈവേയിൽ പ്രദർശിപ്പിക്കണം. ഷർജീൽ ഇമാമിനെപ്പോലുള്ള പുഴുക്കളെ എത്രയും പെട്ടെന്ന് അമിത് ഷാ അവസാനിപ്പിക്കണം. ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ഷര്‍ജീൽ ഇമാം ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ കൈകൾ വെട്ടിയെടുത്ത് കഴുത്ത് ഹൈവേയിൽ പ്രദർശിപ്പിക്കണം. ഒരു ഷർജീൽ മാത്രമാണ് ഇപ്പോൾ അറസ്റ്റിലായത്. ഇനിയും ഇത്തരം ആളുകൾ ഉണ്ടാവാതിരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണം. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം നടക്കുകയാണ്. അവിടെയൊന്നും ദേശവിരുദ്ധ പ്രസ്താവന ഉയർന്നിട്ടില്ല. ഷർജീലിൻ്റെ ഇത്തരം പ്രസ്താവനകൾ സമാധാനമായി പ്രതിഷേധിക്കുന്നവരെ ബാധിക്കുമെന്നും ശിവസേന മുഖപത്രത്തിലൂടെ പറഞ്ഞു.

ജാമിഅ മില്ലിയ സർവകലാശാലയിലും അലിഗഢിലും നടത്തിയ പ്രസംഗത്തിന്റെ പേരിൽ ബിഹാറിലെ ജഹാനാബാദിൽ നിന്ന് ചൊവ്വാഴ്ചയാണ് ഷർജീൽ അറസ്റ്റിലായത്. ജാമിഅ മില്ലിയ, അലിഗഢ് മുസ്ലീം സർവകലാശാല എന്നിവിടങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷർജീൽ രാജ്യദ്രോഹ പ്രസംഗം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നേരത്തെ, ഷർജീൽ ഇമാമിനെ പൊലീസ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. സുരക്ഷ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ചീഫ് മെട്രോപോളിറ്റൺ മജിസ്ട്രേറ്റ് പുരുഷോത്തം പട്നായിക്കിന്റെ വസതിയിലാണ് ഷർജീലിനെ ഹാജരാക്കിയത്.

Story Highlights: Shiv sena, BJP, Congress, Sharjeel Imam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here