Advertisement

അലൻ ശുഹൈബിനെ കോളജിൽ നിന്ന് പുറത്താക്കി

January 31, 2020
Google News 1 minute Read

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിൽ കഴിയുന്ന നിയമവിദ്യാർത്ഥി അലൻ ശുഹൈബിനെ കോളജിൽ നിന്ന് പുറത്താക്കി. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥിയായിരുന്നു അലൻ. തുടർച്ചയായി ക്ലാസിൽ ഹാജരായില്ലെന്ന് കാണിച്ചാണ് സർവകലാശാല പുറത്താക്കിയിരിക്കുന്നത്.

കണ്ണൂർ സർവ്വകലാശാലയുടെ പാലയാടുള്ളസ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെബിഎ എൽഎൽബി വിദ്യാർത്ഥിയായ അലൻ നവംബർ ഒന്നിന് വൈകീട്ടാണ് അറസ്റ്റിലായത്. യുഎപിഎ ചുമത്തപ്പെട്ട കേസ് എൻഐഎയാണ് അന്വേഷിക്കുന്നത്. കോഴ്‌സിന്റെ ചട്ടപ്രകാരം തുടർച്ചയായി 15 ദിവസം ഹാജരാകാതിരുന്നാൽ പുറത്താക്കുന്നുവെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്. പുറത്താക്കുന്ന വിവരം അലന്റെ അമ്മയെ രേഖാമൂലം അറിയിച്ചു.പുനപ്രവേശനം ആവശ്യമുണ്ടെങ്കിൽ സർവകലാശാലയിൽ അപേക്ഷ സമർപ്പിക്കാം. നിയമപ്രകാരമുള്ള നടപടി അപേക്ഷയിൽ എടുക്കാമെന്നും സർവകലാശാല അറിയിച്ചിട്ടുണ്ട്.

സിപിഐഎം പ്രവർത്തകനായ അലൻ ശുഹൈബിനെ സുഹൃത്തും ജേർണലിസം വിദ്യാർത്ഥിയുമായ താഹ ഫസലിനൊപ്പമാണ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികൾക്ക് മേൽ യുഎപിഎ ചുമത്തിയതിനെതിരെ വലിയ വിമർശനമുയരുന്നതിനിടെയാണ് അലനെ കോളേജിൽ നിന്നും പുറത്താക്കിയത്.

Story Highlights- UAPA, Alan Shuhaib

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here