കൊറോണ വൈറസ് : സംസ്ഥാനത്ത് 1471 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 1471 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പതിനഞ്ച് സാമ്പിളുകള്‍ കൂടി പരിശോധനക്കായി പൂനൈയിലേക്ക് അയച്ചിട്ടുണ്ട്. തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ നിന്നായി സംസ്ഥാനത്ത് 1471 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1421 പേര്‍ വീടുകളിലും 50 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ആശുപത്രികളിലും വീടുകളിലുമായി 214 പേരാണ് നിരീക്ഷണത്തിലുള്ളത്. ആകെ 39 സാമ്പിളുകള്‍ ഇത് വരെ പരിശോധനക്കായി അയച്ചിട്ടുണ്ട്. കോറോണ പ്രതിരോധ പ്രവര്‍ത്തന വുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥരീകരിച്ച പെണ്‍കുട്ടിയുടെ പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ച സാമ്പിളിന്റെ രണ്ടാം ഫലം കൂടി ലഭിക്കേണ്ടതുണ്ട്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടിയില്‍ ബോധവത്കരണ പരിപാടികള്‍ ആരംഭിക്കും. കൊറോണ വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം. സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Story Highlights- corona virus, 1471-under the watchful
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here