Advertisement

കൊറോണ; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ചൈനയിൽ മരണനിരക്ക് ഉയർന്നു

January 31, 2020
Google News 2 minutes Read

ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ചൈനയ്ക്ക് പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതിനിടെ ചൈനയിൽ കൊറോണ ബാധ മൂലം മരിച്ചവരുടെ എണ്ണം 213 ആയി.

ലോകത്താകമാനമായി 9700 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും ചൈനയിലാണ്. ചൈനയ്ക്ക് പുറത്ത് 20 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത് ഇന്ത്യയിലും ഫിലിപ്പിൻസിലുമാണ്. ലോക ആരോഗ്യ സംഘടന രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി.

read also: കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിയുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കാൻ തീരുമാനം

അതേസമയം, കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ ജനറൽ ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റിയത്. പെൺകുട്ടിയുമായി യാത്രയിലും മറ്റും ബന്ധപ്പെട്ടവരുടെ പട്ടിക തയാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയുമായി ബന്ധപ്പെട്ടവർക്ക് രോഗ ലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷിക്കാനാണ് നീക്കം.

story highlights- corona virus, china, world health organization, health emergency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here