കൊറോണ വൈറസ്; ചൈനയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു

കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ആദ്യഘട്ടത്തില്‍ 400 പേരെ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘമാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ചൈനയിലേക്ക് പുറപ്പെട്ടത്.
ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബി 747 വിമാനം 3.30 ഓടെയാണ് വുഹാനിലെത്തുക. അഞ്ച് അംഗ മെഡിക്കല്‍ സംഘം വിമാനത്തില്‍ ഉണ്ട്. മെഡിക്കല്‍ സംഘത്തിലെ രണ്ടു പേര്‍ മലയാളി നഴ്‌സുമാരാണ്. നിപ കാലത്ത് ചികിത്സിച്ച് പരിചയമുള്ളവരാണ് ഇരുവരും. യാത്രക്കാര്‍ക്കായി മരുന്നുകള്‍, ഗ്ലൗസുകള്‍, മാസ്‌കുകള്‍ എന്നിവയ്ക്ക് പുറമേ ഭക്ഷണവും വെള്ളവും വിമാനത്തില്‍ കരുതിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പുലര്‍ച്ചെ രണ്ടു മണിക്കാണ് എയര്‍ ഇന്ത്യ വിമാനം ചൈനയില്‍ നിന്ന് തിരികെയെത്തുക. മടങ്ങി എത്തുന്നതുവരെ 14 ദിവസം ആരോഗ്യ സംഘം നിരീക്ഷിക്കും. ഡല്‍ഹി എയിംസില്‍ ഇതിനായി ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഹ്യൂബൈ പ്രവിശ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാളെയാകും നാട്ടില്‍ എത്തിക്കുക.
Story Highlights: air india, Corona virus infection, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here