Advertisement

മാവേലിക്കര എസ്എൻഡിപി യൂണിയൻ പിരിച്ചുവിട്ട നടപടി; കോടതി സ്റ്റേ ചെയ്തു

January 31, 2020
Google News 0 minutes Read

മാവേലിക്കര എസ്എൻഡിപി യൂണിയൻ പിരിച്ചുവിട്ട നടപടിയിൽ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. യൂണിയൻ പിരിച്ചുവിട്ട നടപടി കോടതി സ്റ്റേ ചെയ്തു. നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നൽകിയ ഹർജിയിലാണ് വിധി.

മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നൽകിയ ഹർജി കൊല്ലം സബ് കോടതി അംഗീകരിക്കുകയായിരുന്നു. സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടില്ലാത്തതിനാൽ പിരിച്ചുവിട്ട നടപടി നിലനിൽക്കില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. മൂന്ന് വർഷം കാലാവധിയുള്ള ഭരണസമിതിക്ക് ഇനിയും ഒന്നര വർഷം ബാക്കിയുണ്ട്. അതിനാൽ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്റെ ആവശ്യകതയില്ല എന്നാണ് കോടതിയുടെ നിരീക്ഷണം.

എന്നാൽ നയപരമായ കാര്യങ്ങളിൽ സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണസമതിക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബർ 28നാണ് സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പുറത്താക്കി മാവേലിക്കര യൂണിയൻ ഭരണം വെള്ളാപ്പള്ളി നടേശൻ അഡ്മിനിസ്‌ട്രേറ്റർക്ക് കൈമാറിയത്. വിധിക്കെതിരെ വെള്ളാപ്പള്ളി വിഭാഗം അപ്പീൽ പോകാൻ സാധ്യതയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here