Advertisement

നിർഭയ കേസ്; വധശിക്ഷ നാളെ നടപ്പാക്കില്ല; മരണവാറന്റിന് സ്റ്റേ

January 31, 2020
Google News 1 minute Read

നിർഭയ കേസിൽ വധശിക്ഷ നാളെ നടപ്പാക്കില്ല. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് വിധി. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി ഉത്തരവിട്ടു. മരണവാറന്റ് സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്ക് വാദങ്ങൾ പൂർത്തിയാക്കി വിധി പറയാൻ മാറ്റിയ കേസിൽ ഇന്ന് അഞ്ചരയോടെയാണ് വിധി പറഞ്ഞത്. വൈകീട്ട് മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്ന ഒറ്റവരിയിൽ കോടതി വിധി വായിക്കുകയായിരുന്നു. അക്ഷയ് സിംഗ് സമർപ്പിച്ച ഹർജിയിലാണ് നിലവിൽ വിധി വന്നിരിക്കുന്നത്.

അതേസമയം, പ്രതികൾക്ക് വധശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന്
നിർഭയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

Story Highlights- Nirbhaya case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here