Advertisement

നിർഭയ കേസ്; മരണ വാറന്റ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന് പരിഗണിക്കും

January 31, 2020
Google News 1 minute Read

വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മരണവാറന്റ് റദ്ദാക്കണമെന്ന നിർഭയക്കേസ് പ്രതികളുടെ ആവശ്യം ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ നിയമപരിഹാരം തേടലുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് തിഹാർ ജയിൽ അധികൃതർ സമർപ്പിക്കും. അതേസമയം, വധശിക്ഷ വിധിക്കപ്പെട്ട പ്രതികൾക്ക് ലഭിക്കുന്ന പരിഗണനകൾ പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

നിലവിലെ മരണവാറന്റ് പ്രകാരം നാളെ രാവിലെ ആറിനാണ് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കേണ്ടത്. ദയാഹർജി അടക്കം നിയമപരിഹാരം തേടുന്ന പശ്ചാത്തലത്തിൽ മരണവാറന്റ് റദ്ദ് ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. ഇക്കാര്യത്തിൽ തിഹാർ ജയിൽ അധികൃതരുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാകും ഡൽഹി പട്യാല ഹൗസ് കോടതി തീരുമാനമെടുക്കുക.

ജനുവരി ഏഴിനാണ് പട്യാല ഹൗസ് കോടതി ആദ്യ മരണവാറന്റ് പുറപ്പെടുവിച്ചത്. എന്നാൽ, മുകേഷ് സിംഗിന്റെ ദയാഹർജി കാരണം 17ന് പുതിയ മരണവാറന്റ് ഇറക്കി. ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാൻ നിർദേശിച്ചു. ഇതിനിടെയാണ് മറ്റൊരു പ്രതി വിനയ് ശർമ ദയാഹർജി സമർപ്പിച്ചത്. അതേസമയം, വധശിക്ഷ വിധിക്കപ്പെട്ട പ്രതികൾക്ക് പ്രത്യേക നിയമ അവകാശങ്ങൾ ഉണ്ടെന്ന 2014ലെ ശത്രുഘൻ ചൗഹാൻ കേസിലെ നിർദേശങ്ങളിൽ വ്യക്‌തത വരുത്തണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

Story Highlights: Nirbhaya Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here