പൊതുമുതൽ നശിപ്പിക്കൽ; ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ച് സുപ്രിംകോടതി. പൊതുമുതൽ നശിപ്പിച്ചതിന് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനെതിരെ നൽകിയ ഹർജിയിലാണ് വിശദീകരണം ആരാഞ്ഞ് സുപ്രിംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ഉത്തർപ്രദേശ് സർക്കാരിന്റെ നഷ്ടപരിഹാരം ഈടാക്കൽ നോട്ടീസ് റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ അക്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കടകൾ, സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധക്കാർ നശിപ്പിച്ചെന്നാണ് പൊലീസിന്റെ വാദം.
story highlights- uttarpradesh govt, citizenship amendment act, supreme court of india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here