Advertisement

ബസിൽ ഇരുന്ന് സംസാരിച്ച വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ കേസ്

January 31, 2020
Google News 0 minutes Read

പത്തനംതിട്ടയിൽ ബസിൽ ഇരുന്ന് സംസാരിച്ച സ്‌കൂൾ വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളിലിരുന്ന് സംസാരിക്കുകയായിരുന്ന വിദ്യാർത്ഥികളിൽ നിന്ന് പിങ്ക് പൊലീസ് വിവരം ശേഖരിക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

വിദ്യാർത്ഥികളിലൊരാൾ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാരായ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തൽ, പ്രായപൂർത്തിയാകാത്തവരുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് പൊലീസ് തടഞ്ഞില്ലെന്ന ആക്ഷേപവും ഉണ്ട്.

സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here