Advertisement

കുട്ടികളുടെ നാടകത്തിൽ പ്രധാന മന്ത്രിയെക്കുറിച്ചുള്ള പരാമർശം; പ്രധാന അധ്യാപികയും കുട്ടിയുടെ രക്ഷിതാവും അറസ്റ്റിൽ

January 31, 2020
Google News 0 minutes Read

സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെക്കുറിച്ചും പൗരത്വ നിയമഭേദഗതിയെക്കുറിച്ചും പൗരത്വ രജിസ്റ്ററിനെക്കുറിച്ചും പരാമർശം. പ്രധാന അധ്യാപികയും കുട്ടിയുടെ രക്ഷിതാവും അറസ്റ്റിൽ. കർണാടകയിലെ സ്‌കൂളിലാണ് കുട്ടികൾ അവതരിപ്പിച്ച നാടകത്തിലെ വിവാദ പരാമർശത്തെ തുടർന്ന് പൊലീസ് നടപടി സ്വീകരിച്ചത്. സ്‌കൂളിനെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരുന്നു.

നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച നാടകം ജനുവരി 21 നാണ് അവതരിപ്പിച്ചത്. തുടർന്ന് നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് നീലേഷ് റഷ്യാൽ എന്ന സാമൂഹ്യ പ്രവർത്തകന്റെ പരാതിന്മേലാണ് പൊലീസ് കേസെടുത്തത്. വിദ്യാർത്ഥികളിൽ ഭയം ജനിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നീലേഷ് റഷ്യാൽ പരാതിയിൽ പറയുന്നത്.

നാടകത്തിൽ ആദ്യം പ്രധാനമന്ത്രിക്ക് എതിരായ പരാമർശം ഉണ്ടായിരുന്നില്ല. ആറാം ക്ലാസ് വിദ്യാർത്ഥിയുടെ അമ്മയാണ് ഈ ഭാഗം പിന്നീട് കൂട്ടിച്ചേർത്തത്. പിന്നീട് പ്രധാന അധ്യാപിക ഇതിന് അനുമതി നൽകുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here