വയനാട്ടിൽ വിദ്യാർത്ഥിനി സ്കൂൾ ശുചിമുറിയിൽ മരിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

വയനാട് മുട്ടിലില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

വയനാട് മുട്ടില്‍ ഡബ്ല്യൂഓവിഎച്ച്എസ് എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ നസീലയെ ഇന്നലെ ഉച്ചയോടെയാണ് സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുളളയാണ് പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടത്.

വിശദമായ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമായതിനാലാണ് മൃതദേഹം കല്പറ്റയില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ഉളളില്‍ നിന്ന് പൂട്ടിയ നിലയില്‍ ശുചിമുറിക്കുളളിലായിരുന്നു ഫാത്തിമയുടെ മൃതദേഹം. അധ്യാപകരോടും സ്‌കൂള്‍ ജീവനക്കാരോടും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് വിവരങ്ങള്‍ ആരായും. കല്പറ്റ പൊലീസ് സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കബളക്കാട് മുളപറമ്പ് അറയ്ക്കൽ ഹംസ-റംല ദമ്പതികളുടെ മകളാണ് മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി നസീല. വിദ്യാർത്ഥിനി 12.45 വരെ ക്ലാസിൽ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് നടന്ന പരിശോധനയിൽ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Story Highlights: Student Death, Kerala Policeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More