Advertisement

കോൺഗ്രസ് പുരോഗമനപരമായ നിലപാട് എടുക്കുമ്പോൾ അതിനെ യുവ നേതാക്കളും പിന്തുണയ്ക്കണം: മാത്യു കുഴൽനാടൻ

January 31, 2020
1 minute Read

യൂത്ത് കോൺഗ്രസിൽ പുനഃസംഘടന വിവാദമാകുമ്പോൾ പ്രതികരിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിതനായ കുഴൽനാടൻ ഒറ്റപദവി എന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രെഫഷണൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. യുവാക്കൾക്ക് ഒരു പ്രചോദനമാകാൻ വേണ്ടിയാണ് തന്റെ രാജിയെന്ന് കുഴൽനാടൻ ട്വന്റിഫോർന്യൂസ് ഓൺലൈനോട് പ്രതികരിച്ചു.

Read Also: ‘ഒരാൾക്ക് ഒരു പദവി യൂത്ത് കോൺഗ്രസിലും നടപ്പാക്കൂ’; കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ

യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫിയും ശബരിനാഥനും മികച്ച എംഎൽഎമാരും സംഘടനാ പ്രവർത്തകരുമാണ്. പാർട്ടി ഒരു പുരോഗമനപരമായ നിലപാടെടുക്കുമ്പോൾ അതിനെ പിന്തുണക്കുന്ന നിലപാടാണ് അവരും കൈകൊള്ളേണ്ടത്. നേതൃത്വം ഏറ്റെടുക്കാൻ കഴിവുള്ള, മിടുക്കരായ നിരവധി നേതാക്കൾ യൂത്ത് കോൺഗ്രസിന് അകത്ത് തന്നെയുണ്ട്. കെപിസിസി ആസ്ഥാനത്ത് വിഷയത്തെ സംബന്ധിച്ച് പോസ്റ്ററുകൾ പതിച്ചതിനെക്കുറിച്ചുള്ള വിശദാംശങ്ങളറിയില്ല, എന്നാൽ അതിനോട് യോജിക്കുന്നില്ല. യൂത്ത് കോൺഗ്രസിലെ പൊതുവികാരം ഇരട്ടപ്പദവിക്ക് എതിരെയാണെന്ന് തോന്നിയിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

ഇന്ന് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ ആരോ പതിച്ചിരുന്നു. ഒരാൾക്ക് ഒരു പദവി യൂത്ത് കോൺഗ്രസിനും വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം. എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ. എസ് ശബരീനാഥൻ എന്നിവരെ യൂത്ത് കോൺഗ്രസ് ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

mathew kuzhalnadan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top