അൽ വാസൽ പ്ലാസ ഉദ്ഘാടനം ചെയ്തു

ദുബായ് എക്‌സ്‌പോ 2020 വേദിയിലെ അൽ വാസൽ പ്ലാസ ഉദ്ഘാടനം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത് .
ഇറ്റലിയിലെ പിസ ഗോപുരത്തേക്കാൾ പത്തു മീറ്റർ അധികം ഉയരമുണ്ട് ഈ ഗോപുരത്തിന് . ഉത്ഘാടന ചടങ്ങിനോടനുബന്ധിച്ചു അൽ വാസൽ പ്ലാസയുടെ താഴിക കുടത്തിൽ സ്ഥാപിച്ച 360 ഡിഗ്രി സ്‌ക്രീനിൽ രാജ്യത്തിന്റെ ജൈത്രയാത്രയുടെ കാഴ്ചകൾ പ്രദർശിപ്പിച്ചു . 16 ടെന്നീസ് കോർട്ടുകളുടെ വലുപ്പമാണ് ഈ സ്‌ക്രീൻ ഉൾപ്പെടുന്ന ഗോപുരത്തിനുള്ളത് .360 ഡിഗ്രി സ്‌ക്രീൻ അകാശക്കാഴ്ചയിലും ദൃശ്യങ്ങൾ കാണാനാകും. പ്രദർശനം ഇല്ലാത്തപ്പോൾ മുകളിൽ നിന്നു നോക്കിയാൽ എക്‌സ്‌പോയുടെ ലോഗോ ആണ് ദൃശ്യമാവുക .
എക്‌സ്‌പോ ആസ്ഥാനത്തും പ്രധാന പവിലിയനുകളിലും രാഷ്ട്ര നേതാക്കൾ സന്ദർശനം നടത്തി .ഒക്ടോബര് 20 മുതൽ ഏപ്രിൽ 10 വരെ നടക്കുന്ന മേളയിൽ ഇന്ത്യ അടക്കം 192 രാജ്യങ്ങൾ ആണ് പങ്കെടുക്കുക. 38000 ആളുകളാണ് എക്‌സ്‌പോ വേദിയിൽ ജോലി ചെയ്യുന്നതെന്നും , ഞങ്ങൾ സ്പോയ്ക്കായി തയ്യാറാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ച് . എക്‌സ്‌പോ വേദിയിലേക്കുള്ള മെട്രോ 2020 പാതയുടെ പ്രവർത്തനങ്ങളും പൂർത്തിയായി .
Story highlights- Dubai, al wasl plaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here