ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സമാപിച്ചു

ലോക സന്ദർശകരെ ആകർഷിച്ച ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തീരശീല വീണു.. ഡിസംബർ ആറിന് തുടങ്ങിയ ആഘോഷത്തിനാണ് ഇന്ന് സമാപനമാകുന്നത് .

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 25-ാം എഡിഷന് ഇന്ന് സമാപനം. ഓരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ കാണുവാൻ സന്ദർശകർ എത്തുന്നത് . ഡിസംബർ 26 ന് ആരംഭിച്ച ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ആഡംബര വാഹങ്ങൾ അടക്കമുള്ള സമ്മാനങ്ങൾ ആണ് നറുക്കെടുപ്പിലൂടെ പലർക്കും ലഭിച്ചത് .

200 ദിർഹംസിന്റെ കൂപ്പണുകൾ വാങ്ങി നറുക്കെടുപ്പിൽ പങ്കെടുത്തവരിൽ നിന്നും ദിവസേന ഒരു ഇൻഫിനിറ്റി q x 50 കാറും രണ്ടു ലക്ഷം ദിർഹംസും സമ്മാനമായി നൽകിയിരുന്നു . ദുബൈയിലെ വിവിധ മാളുകളിലും , പാർക്കുകളിലുമെല്ലാം വർണ്ണാഭമായ കലാപരിപാടികളും , കരിമരുന്ന് പ്രയോഗങ്ങളും ഉണ്ടായിരുന്നു.

ബോളിവുഡ് ഗായകൻ സോനു നിഗം, അമേരിക്കൻ ഗായകൻ ജോൺ ലെജൻഡ്, മധ്യപൂർവദേശത്തെ പ്രശസ്തരായ റാഷിദ് അൽ മാജിദ്, മാജിദ് അൽ മൊഹന്തിസ് തുടങ്ങിയവരും പരിപാടികൾ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ച് വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരുന്നത്.

Story Highlights- Dubai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top