Advertisement

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും: ധനമന്ത്രി

February 1, 2020
Google News 1 minute Read

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കൃഷിക്കും ഗ്രാമവികസനത്തിനും ഊന്നല്‍ നല്‍കും. 2022 ഓടെ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.

ജിഎസ്ടി വഴി കുടുംബ ചെലവ് നാല് ശതമാനം കുറയ്ക്കാന്‍ സാധിച്ചു. ജിഎസ്ടി കൂടുതല്‍ ലളിതമാക്കും. വിദേശ നിക്ഷേപം 284 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാനായി. നികുതി പരിഷ്‌കരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചു. സംരംഭകത്വത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കും. കശ്മീരിന് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. രാജ്യം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി എന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായതായി. ജിഎസ്ടി ചരിത്രപരമായ തീരുമാനമായിരുന്നു. ഏക നികുതി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് നടത്തുന്നത്. അടിസ്ഥാന വിഭാഗത്തിന്റെ വികസനം ഉറപ്പാക്കാന്‍ സര്‍ക്കാരിനായി. സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ഭദ്രമാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനായി. 60 ലക്ഷം പുതിയ നികുതിദായകരാണ് ഉണ്ടായത്. വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കും. രാജ്യത്ത് ഇന്‍സ്‌പെക്ടര്‍ രാജ് നിര്‍ത്തലാക്കി. സാധാരണക്കാരുടെ വളര്‍ച്ച ത്വരിതപ്പെടുത്തി. ശുദ്ധജലവും വൈദ്യുതിയും ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.

Story Highlights: budget 2020, nirmala sitharaman,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here