സൗദിയിൽ കുട്ടികൾക്ക് വാഹനങ്ങളിൽ സുരക്ഷാ സീറ്റുകൾ ഒരുക്കാതിരുന്നാൽ പിഴ

കുട്ടികൾക്ക് വാഹനങ്ങളിൽ സുരക്ഷാ സീറ്റുകൾ ഒരുക്കാതിരുന്നാൽ പിഴ ഈടാക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. വിദേശ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾക്ക് പദവി ശരിയാക്കാൻ മൂന്നു മാസത്തെ സമയം അനുവദിച്ചു.

കുട്ടികൾക്ക് വാഹനങ്ങളിൽ സേഫ്റ്റി സീറ്റും സീറ്റ് ബെൽറ്റും നിർബന്ധമാണെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. കുട്ടികൾക്ക് സുരക്ഷാ സീറ്റുകൾ ഒരുക്കാത്തത് ഗതാഗത നിയമലംഘനമായി കണക്കാക്കും. 300 മുതൽ 500 വരെ റിയാലായിരിക്കും ഇതിനുള്ള പിഴ.

ട്രാഫിക് വിഭാഗത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. വാഹമോടിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 150 മുതൽ 300 റിയാൽ വരെയാണ് പിഴ. ഒരു മാസത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പരമാവധി പിഴ ചുമത്തും.

അതേസമയം വിദേശ നംബർ പ്ലേറ്റുള്ള വാഹനങ്ങൾക്കു പദവി ശരിയാക്കാൻ മൂന്നു മാസത്തെ സാവകാശം ട്രാഫിക് വിഭാഗം അനുവദിച്ചു. സൌദിയിൽ എത്തി ആറ് മാസം പിന്നിട്ട വാഹനങളാണ് മൂന്നു മാസത്തിനുള്ളിൽ പദവി ശരിയാക്കേണ്ടത്. അല്ലാത്ത പക്ഷം ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽ്കി.

Story Highlights- Saudi, Driving, Childrenനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More