Advertisement

രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്

February 1, 2020
Google News 1 minute Read

രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ 11-ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല ഉറ്റു നോക്കുന്നത്.

സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനുമുന്നോടിയായി  പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേയിൽ ആവശ്യപ്പെടുന്നത്.

മാത്രമല്ല, ഈ വർഷം വളർച്ച 5 ശതമാനവും അടുത്ത വർഷം 6 6.5 ശതമാനവുമെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്. കോർപ്പറേറ്റ് നികുതി വെട്ടിച്ചുരുക്കിയതിനു പിന്നാലെ ആദായനികുതി സ്ലാബിൽ മാറ്റംവരുത്തുമെന്നാണ് ബജറ്റിനെക്കുറിച്ചുള്ള പൊതുവിലുള്ള പ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here