ആദായ നികുതിയിൽ വൻ ഇളവ്; വരുമാനമനുസരിച്ച് അടയ്‌ക്കേണ്ട നികുതിയെത്രയെന്ന് അറിയാം [24 Explainer ]

ആദായ നികുതിയിൽ വൻ ഇളവാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ല. അഞ്ച് മുതൽ 7.5 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 10% നികുതി നൽകണം. 7.5 മുതൽ 10 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 15 ശതമാനവും, 10 മുതൽ 12.5 ലക്ഷം വരെ 20 ശതമാനവും, 12.5 മുതൽ 15 ലക്ഷം വരെ 25 ശതമാനവും, 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതി നൽകണം.
24 Intrative
മാറ്റം വിലയിരുത്താൻ ഗ്രാഫിൽ ക്ലിക്ക് ചെയ്യാം. …
Read Also : 2024 ഓടെ 100 പുതിയ വിമാനത്താവളങ്ങള്‍; 150 പുതിയ ട്രെയിനുകള്‍
നികുതി നിർവഹണത്തിന് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. നികുതിയുമായി ബന്ധപ്പെട്ട മറ്റ് പ്രഖ്യാപനങ്ങൾ :
ജിഎസ്ടി സംവിധാനം ഏപ്രിലിൽ പുതുക്കും
സ്റ്റാർട്ട് അപ്പുകൾക്ക് അഞ്ച് വർഷം വരെ ടാക്‌സ് ഹോളിഡേ
റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ഒരു വർഷം ലാഭത്തിന് മേൽ നികുതിയില്ല
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഘടനയിൽ മാറ്റം
പാൻ കാർഡ് വിതരണം വേഗത്തിലാക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here