കേരളത്തിന്റെ ആവശ്യങ്ങളെ കേന്ദ്രബജറ്റ് അവഗണിച്ചു; മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ കേന്ദ്രബജറ്റ് അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണസംഘങ്ങള്‍ക്ക് 22 ശതമാനം നികുതിയും സര്‍ചാര്‍ജും ഏര്‍പ്പെടുത്തിയത് തിരിച്ചടിയാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് പറഞ്ഞു. വിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തിന്റെ ആവശ്യം നിറവേറ്റാന്‍ അധിക വിഭവ സമാഹരണം നടത്തേണ്ടിവരുമെന്നും തോമസ് ഐസക് പറഞ്ഞു.
കേന്ദ്ര നികുതിയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ ഓഹരിയില്‍ വലിയതോതിലുള്ള കുറവു വരുന്നത് ഉത്കണ്ഠാജനകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്ര ബജറ്റ് തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. പ്രകൃതിക്ഷോഭ ധനസഹായം മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയപ്പോള്‍ പ്രളയം ബാധിച്ച കേരളത്തെ അവഗണിച്ചിരുന്നു. അതേ രാഷ്ട്രീയ മനോഭാവമാണു ബജറ്റിലുമുള്ളത്. കൃഷി, ഭൂമി മേഖലകളില്‍ സംസ്ഥാനത്തിന്റെ അധികാരം കവരാനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് പ്രതികരിച്ചു. കേരളത്തിന്റെ വിഹിതം 2.5 ശതമാനത്തില്‍ നിന്നും 1.9 ശതമാനമായി കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അതും കുറയ്ക്കുകയാണ് ചെയ്തത്. തകര്‍ച്ചയില്‍ നിന്നും കേന്ദ്രം പാഠം പഠിച്ചില്ലെന്നതിന്റെ തെളിവാണ് കേന്ദ്ര ബജറ്റെന്നും സാമ്പത്തിക തകര്‍ച്ചയെ മറച്ചുവയ്ക്കുന്ന കസര്‍ത്ത് മാത്രമാണിതെന്നും തോമസ് ഐസക് ആരോപിച്ചു.
Story Highlights- Union Budget ignores the needs of Kerala; The Chief Minister, pinarayivijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here