Advertisement

‘രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലൂ’; ഡൽഹി ഷഹീൻ ബാഗ് സമരത്തിന് നേരെ ഹിന്ദു സേനയുടെ ഭീഷണി

February 2, 2020
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന സമരത്തിന് നേരെ ഹിന്ദു സേനയുടെ ഭീഷണി. സമരക്കാരെ ഷഹീൻ ബാഗിൽ നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സേനാ പ്രവർത്തകർ മാർച്ച് നടത്തി. പ്രവർത്തകരെ പൊലീസ് തടഞ്ഞു. സ്ഥലത്ത് പൊലീസും സിആർപിഎഫും കനത്ത സുരക്ഷ ഏർപ്പെടുത്തി.

ആദ്യം ഇരുപതും തുടർന്ന് ഇരുന്നൂറോളവും ഹിന്ദുസേനാ പ്രവർത്തകരാണ് ഷഹീൻ ബാഗിലെ സമരപന്തലിനടുത്തെത്തിയത്. രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലണമെന്നും തങ്ങളെ കടത്തി വിട്ടാൽ കപിൽ ഗുജ്ജർ വെടിയുതിർത്തതുപോലെ വെടിയുതിർത്ത് സമരം അവസാനിപ്പിക്കാമെന്നും പ്രവർത്തകർ വിളിച്ചു പറഞ്ഞു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

ഇന്നലെ ഷഹീൻ ബാഗിൽ ഹിന്ദുത്വ വാദി കപിൽ ഗുജ്ജാർ വെടിവയ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാർച്ചുമായെത്തി സമരം അവസാനിപ്പിക്കുമെന്ന് ഹിന്ദു സേന ഭീഷണി മുഴക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here