Advertisement

സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്ക് എതിരെ കേസെടുത്ത സംഭവം; പരിശോധിക്കുമെന്ന് ഡിജിപി

February 2, 2020
Google News 0 minutes Read

ടി പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവം പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസെടുക്കാനുള്ള സാഹചര്യമോ എന്തിന് കേസെടുത്തെന്നോ അറിയില്ല. വിഷയം തിരുവനന്തപുരത്ത് എത്തിയ ശേഷം പരിശോധിച്ച് ആവശ്യമെങ്കിൽ ഇടപെടുമെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു.

തിരുവനന്തപുരം പ്രസ്‌ക്ലബിൽ വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ചതിന് സെൻകുമാർ മാധ്യമപ്രവർത്തകനായ കടവിൽ റഷീദിനെ പരസ്യമായി അപമാനിക്കുകയും ഒപ്പമുണ്ടായിരുന്നവർ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇത് ദൃശ്യമാധ്യമങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. റഷീദിനെതിരേയും അദ്ദേഹത്തെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പിൽ മേസേജിട്ട പിജി സുരേഷ് കുമാറിനെതിരെയുമാണ് കേസ് എടുത്തിട്ടുള്ളത്.

അതേസമയം, കൂടത്തായി കേസ് അന്വേഷിച്ച വടകര റൂറൽ എസ്പി കെ ജി സൈമൺന്റെ സ്ഥലംമാറ്റം കേസ് അന്വേഷണത്തെ ബാധിക്കില്ലന്ന് ഡിജിപി വ്യക്തമാക്കി. പത്തനംതിട്ടയിലേക്കുള്ള സ്ഥലമാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും അന്വേഷണത്തിന്റെ ചുമതല കെ ജി സൈമണ് തന്നെയാണെന്നും ഡിജിപി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here