Advertisement

വിവാഹം കഴിഞ്ഞ് 12 ദിവസം; ഹോളിവുഡ് നടി പമേലയും പീറ്റേഴ്‌സണും വേർപിരിയുന്നു

February 3, 2020
Google News 1 minute Read

വിവാഹം കഴിഞ്ഞിട്ട് 12 ദിവസം. ഹോളിവുഡ് നടി പമേലയും പീറ്റേഴ്‌സണും വേർപിരിയുന്നു. പ്രശസ്ത ഹെയർ ഡ്രസറും നിർമാതാവുമായ ജോൺ പീറ്റേഴ്‌സണുമായി ജനുവരി 20-നായിരുന്നു പമേലയുടെ വിവാഹം.

ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും കാലിഫോർണിയയിലെ മാലിബുവിൽവച്ചായിരുന്നു വിവാഹിതരായത്. പമേലയുടെ നാലാം വിവാഹമായിരുന്നു ഇത്. 1995-ലായിരുന്നു പമീലയുടെ ആദ്യ വിവാഹം. ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമേലയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ പമേലയ്ക്ക് രണ്ട് കുട്ടികളുണ്ട്. 1998 ൽ ലീയും പമേലയും വേർപിരിഞ്ഞു. ശേഷം മാർക്ക്സ് ഷെൻകെൻബേർഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001-ൽ ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറി. ഗായകനായ കിഡ് റോക്കുമായുള്ള ബന്ധവും വിവാഹമോചനത്തിൽ കലാശിച്ചു. അമേരിക്കൻ ഗായകൻ റിക്ക് സോളമനെയാണ് പമേല പിന്നീട് വിവാഹം ചെയ്തത്. ഈ ബന്ധവും വിവാഹമോചനത്തിലേക്ക് എത്തി. ഫ്രഞ്ച് ഫുട്ബോളർ ആദിൽ റാമിയുമായി പമേല പ്രണയത്തിലായിയുന്നുവെങ്കിലും ആ ബന്ധവും അധികകാലം മുന്നോട്ടു പോയില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here