Advertisement

മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യസമരം നാടകമായിരുന്നു: ബിജെപി എംപി

February 3, 2020
1 minute Read

മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യസമരത്തിലെ പങ്ക് ചോദ്യം ചെയ്ത് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനന്തകുമാര്‍ ഹെഡ്‌ഗെ. ഗാന്ധി നേതൃത്വം നല്‍കിയ സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകരുമായി ചേര്‍ന്നുള്ള നാടകമാണെന്ന് ഹെഡ്‌ഗെ പറഞ്ഞു.

രാഷ്ട്രപിതാവിനോടുള്ള വിരോധം വാക്കുകളില്‍ നിറച്ച് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന വിധത്തിലാണ് അനന്തകുമാര്‍ ഹെഡ്‌ഗെ പ്രസംഗിച്ചത്. സ്വാതന്ത്ര്യ സമരം മുഴുവന്‍ ബ്രിട്ടീഷുകാരുടെ പിന്തുണയോടെയാണ് നടത്തിയത്.

ഗാന്ധിജി അടക്കമുള്ള നേതാക്കള്‍ക്കൊന്നും ഒരിക്കല്‍ പോലും പൊലീസിന്റെ തല്ല് കിട്ടിയിട്ടില്ല. ഇവരുടെ സ്വാതന്ത്ര്യ സമരം വലിയൊരു നാടകമായിരുന്നു. അതൊരു യഥാര്‍ത്ഥ പോരാട്ടമായിരുന്നില്ല. ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് ഇന്ത്യയില്‍ മഹാത്മ എന്ന വിശേഷണം കിട്ടുന്നതെന്ന് അനന്തകുമാര്‍ ഹെഡ്‌ഗെ ചോദിച്ചു. കോണ്‍ഗ്രസ് പറയുന്നതുപോലെ നിരാഹാര സത്യഗ്രഹം കൊണ്ടല്ല, ഇച്ഛാഭംഗം കൊണ്ടാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതെന്നും ബിജെപി എംപി വാദിച്ചു.

Story Highlights: mahatma gandhi,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top