എംഎസ്എഫിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു

എംഎസ്എഫിന്റെ നവീകരിച്ച ആസ്ഥാന മന്ദിരമായ ഹബീബ് സ്റ്റുഡൻസ് സെന്റർ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു. കോഴിക്കോട് നാലാം റെയിൽവെ ഗേറ്റിന് സമീപം നിലവിലുണ്ടായിരുന്ന ആസ്ഥാന മന്ദിരമാണ് നവീകരിച്ച് വിദ്യാർത്ഥികൾക്ക് പഠനത്തിനും ഗവേഷണത്തിനും ഉതകുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

Read Also: തീക്കൊള്ളികൊണ്ട് തല ചൊറിഞ്ഞ അവസ്ഥയിലാണ് കേന്ദ്ര സർക്കാർ: ഹൈദരലി ശിഹാബ് തങ്ങൾ

വിവിധ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ആവശ്യമായ പരിശീലന പരിപാടികൾ, വിദ്യാഭ്യാസ പരിശീലന ക്യാമ്പുകൾ, വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്ന പ്രവർത്തന പദ്ധതികൾ, ഗവേഷണ വിദ്യാർത്ഥികൾക്ക് കേന്ദ്രമാക്കാൻ സാധിക്കുന്ന രീതിയിൽ വീഡിയോ- ഓഡിയോ സാങ്കേതിക സൗകര്യമുള്ള കോൺഫറൻസ് ഹാൾ തുടങ്ങിയവ ആസ്ഥാന മന്ദിരത്തിന്റെ ഭാഗമാണ്.

നിലവിൽ ഹബീബ് സ്റ്റുഡൻസ് സെന്റർ കേന്ദ്രമായി ശിഹാബ് തങ്ങൾ സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതി എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഖത്തർ കെഎംസിസിയുടെ സഹായത്തിൽ 30 വിദ്യാർത്ഥികൾക്ക് റഗുലർ ബാച്ചായാണ് പരിശീലനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top