Advertisement

തീക്കൊള്ളികൊണ്ട് തല ചൊറിഞ്ഞ അവസ്ഥയിലാണ് കേന്ദ്ര സർക്കാർ: ഹൈദരലി ശിഹാബ് തങ്ങൾ

December 21, 2019
Google News 1 minute Read

തീക്കൊള്ളികൊണ്ട് തല ചൊറിഞ്ഞ അവസ്ഥയിലാണ് കേന്ദ്ര സർക്കാരെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്ഹൈദരലി ശിഹാബ് തങ്ങൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനാധിപത്യ സമൂഹത്തിൽ നടക്കുന്ന പോരാട്ടത്തിൽ എല്ലാ വിഭാഗവും ഒന്നിച്ച് നിൽക്കണം. കോഴിക്കോട് മുസ്ലിം ലീഗിന്റെ യുവജന വിഭാഗം എംഎസ്എഫിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പൗരത്വ നിയമഭേദഗതി; സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രതിഷേധം; പരക്കെ സംഘർഷം

കാലം ഏൽപ്പിച്ച കർത്തവ്യമാണ് മുസ്ലിം ലീഗ് നിർവഹിക്കുന്നതെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം എംഎസ്എഫ് മുന്നോട്ട് വന്നതിൽ അഭിമാനിക്കുന്നവെന്നും തങ്ങൾ പറഞ്ഞു. മുസ്ലിങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ ആരും ശ്രമിക്കേണ്ട.

മംഗലാപുരത്ത് മാധ്യമ പ്രവർത്തകർ നേരിട്ട സംഭവം അപലപനീയമെന്ന് പികെ കുഞ്ഞാലികുട്ടി എംപി പറഞ്ഞു. ചടങ്ങിലെ മുഖ്യാതിഥികൾ ഹർഷ് മന്ദർ, കണ്ണൻ ഗോപിനാഥൻ, സാഫർയാബ് ജീലാനി എന്നിവരായിരുന്നു. വികെ ഇബ്രാഹിം കുഞ്ഞ്, പികെ അബ്ദുറബ്ബ്, കെപിഎ മജീദ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

 

 

caa, muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here