ഷഹീന്‍ ബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

ഷഹീന്‍ ബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും പ്രതിഷേധങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.

കിഴക്കന്‍ ഡല്‍ഹിയിലെ ബിജെപിയുടെ സിറ്റിംഗ് മണ്ഡലമായ വിശ്വാസ് നഗറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ നരേന്ദ്ര മോദി രൂക്ഷമായി വിമര്‍ശിച്ചത്.

ഷഹീന്‍ ബാഗ്, ജാമിയ,സീലാംപുര്‍, സമരങ്ങളെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രാഷ്ട്രീയ വത്കരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയുടെ വോട്ടുകള്‍ക്കു മാത്രമെ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

യഥാര്‍ത്ഥ ഗൂഢാലോചനക്ക് വേണ്ടി ഭരണഘടനയെയും ദേശീയപതാകയെയും മറയാക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഷഹീന്‍ ബാഗ് സമരത്തെ കേന്ദ്രീകരിച്ച് കൊണ്ട് തന്നെയാണ് വരും ദിവസങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ തീരുമാനിച്ചിരിക്കുന്നത്.

Story Highlights: narendra modi, Protests in Shaheen Bagh,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More