Advertisement

വോട്ടർ പട്ടിക; പ്രതിപക്ഷ ഹർജി ഹൈക്കോടതി തളളി

February 3, 2020
Google News 0 minutes Read

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക കരട് പട്ടിക ആയി ഉപയോഗിക്കുന്നതിന് എതിരെ പ്രതിപക്ഷം നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചന അധികാരം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

2015ലെ വോട്ടർ പട്ടിക കരട് പട്ടികയായി കണക്കാക്കാൻ ഉള്ള തീരുമാനത്തിന് എതിരെ മുസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിയും കോൺഗ്രസ് നേതാക്കളായ എൻ വേണുഗോപാൽ, സുരേഷ് ബാബു, എൻ മുരളി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 2015ലെ പട്ടിക പ്രകാരം പല വാർഡുകളുടേയും ഭാഗങ്ങൾ പല പോളിംഗ് ബൂത്തുകളിലായി കിടക്കുന്ന അവസ്ഥയുണ്ട്. അതിനാൽ, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനാവില്ലെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി. 2019ലെ വോട്ടർ പട്ടിക ബൂത്ത് അടിസ്ഥാനത്തിൽ ആണ് തയാറാക്കിരിക്കുന്നതെന്നും ഇത് വാർഡ് അടിസ്ഥാനത്തിലേക്ക് മാറ്റാൻ കൂടുതൽ സമയവും സാമ്പത്തിക ചെലവും വേണ്ടി വരും എന്നുമായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചന അധികാരം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here