നാവിക സേനയുടെ വേഗവും കരുത്തും വിളിച്ചോതി ബോട്ട് പുള്ളിംഗ് റെഗാറ്റ മത്സരം

നാവിക സേനയുടെ വേഗവും കരുത്തും വിളിച്ചോതി ബോട്ട് പുള്ളിംഗ് റെഗാറ്റ മത്സരം. വെണ്ടുരുത്തി വിക്രാന്ത് പാലം മുതല്‍ നേവല്‍ ബേസിലെ നോര്‍ത്ത് ജെട്ടിവരെയാണ് വെയ്‌ലര്‍ ബോട്ടുകളില്‍ തുഴച്ചില്‍ മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ എഎസ്ഡബ്ല്യൂ ഒന്നാമതെത്തി.

ജൂനിയര്‍ സെയ്‌ലേഴ്‌സ്, സീനിയര്‍ സെയ്‌ലേഴ്‌സ്, ഓഫീസേഴ്‌സ്, ബെസ്റ്റ് വെയ്‌ലര്‍ എന്നിങ്ങളെ നാല് വിഭാഗങ്ങളിലായി ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. എല്ലാ വിഭാഗങ്ങളിലും എഎസ്ഡബ്ല്യൂ തന്നെയാണ് ജേതാക്കള്‍. വെണ്ടുരുത്തി വിക്രാന്ത് പാലം മുതല്‍ നേവല്‍ ബേസിലെ നോര്‍ത്ത് ജെട്ടിവരെയുള്ള ഒന്നരകിലോമീറ്റര്‍ ദൂരം വരെയായിരുന്നു മത്സരം. മത്സരങ്ങള്‍ക്ക് ശേഷം നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളും സംഘടിപ്പിച്ചു.

 

Story Highlights- Boat Pulling Regatta Competition, navy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top