Advertisement

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ ഇന്ന് അപേക്ഷ നല്‍കും

February 4, 2020
Google News 1 minute Read

ടി പി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ കേസ് അവസാനിപ്പിക്കാന്‍ ഇന്ന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. പരാതി വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കനുസരിച്ചുള്ള തെളിവുകള്‍ കണ്ടെത്താനായില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും. സാക്ഷികളായ മാധ്യമപ്രവര്‍ത്തകരുടെയടക്കം മൊഴി പൊലീസ് ശേഖരിച്ചിരുന്നു.

കേസ് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരായ കടവില്‍ റഷീദിനും പി ജി സുരേഷ് കുമാറിനും എതിരെ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആണ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും.

Story Highlights: T P Senkumar,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here