Advertisement

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ചെറു വിമാന സര്‍വീസുകള്‍ വരുന്നു

February 4, 2020
Google News 1 minute Read

സംസ്ഥാനത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ചെറു വിമാന സര്‍വീസുകള്‍ വരുന്നു. വ്യോമഗതാഗത വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാര്‍, തേക്കടി, കല്‍പ്പറ്റ, ബേക്കല്‍, ഗുരുവായൂര്‍, പാലക്കാട്, ആലപ്പുഴ ബീച്ച്, വര്‍ക്കല, കുമരകം കൊല്ലം ആശ്രാമം മൈതാനം എന്നീ സ്ഥലങ്ങളില്‍ എയര്‍ സ്ട്രിപ്പ്, ഹെലിപോര്‍ട്ട് പദ്ധതിയാണ് ലക്ഷ്യമിടുന്നത്. എട്ട് മുതല്‍ 10 വരെ സീറ്റുള്ള ഒറ്റ എന്‍ജിന്‍ വിമാനങ്ങളാവും ഉപയോഗിക്കുക.

എയര്‍സ്ട്രിപ്പ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തും. ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കാന്‍ എയര്‍സ്ട്രിപ്പ് പദ്ധതിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹെലി പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളുള്ളതാണ് എയര്‍ സ്ട്രിപ്.

ഹെലികോപ്റ്ററുകള്‍ക്ക് പുറപ്പെടാനും ഇറങ്ങാനുമുള്ള സ്ഥിരം സംവിധാനങ്ങള്‍ മാത്രമേ ഹെലിപോര്‍ട്ടിലുണ്ടാകൂ. എയര്‍ സ്ട്രിപ്പില്‍ ചെറിയ എയര്‍ ക്രാഫ്റ്റുകള്‍ക്ക് ഇറങ്ങാനുള്ള റഡാര്‍ സംവിധാനവും ചെറിയ റണ്‍വേയും ഉണ്ടാകും.

Story Highlights: air craft, kerala tourism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here