കൊറോണ വൈറസ്: ഹോങ്കോംഗില്‍ ഒരാള്‍ മരിച്ചു; ചൈനയ്ക്ക് പുറത്ത് രണ്ടാം മരണം

ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. ഹോങ്കോംഗിലാണ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചത്. 39 വയസുകാരനാണ് മരിച്ചത്. ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ചിരുന്ന ഇയാള്‍ രണ്ട് ദിവസം മുന്‍പാണ് ഹോങ്കോംഗില്‍ തിരിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധിച്ച് ഫിലിപ്പീന്‍സില്‍ ഒരാള്‍ മരിച്ചിരുന്നു. വുഹാനില്‍ നിന്ന് ഫിലിപ്പീന്‍സില്‍ മടങ്ങിയെത്തിയ നാല്‍പത്തിനാലുകാരനാണ് മരിച്ചത്. പനിയും ചുമയും തൊണ്ടവേദനയും രൂക്ഷമായതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 427 ആയി. 20,400 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ദിവസത്തിനിടെ ചൈനയില്‍ രോഗം ബാധിച്ച് മരിച്ചത് നൂറിലധികം പേരാണ്. രോഗബാധ ആദ്യം സ്ഥിരീകരിച്ച വുഹാനില്‍ 48 പേരാണ് ഇന്നലെ മാത്രം മരിച്ചത്. 3000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
അതിനിടെ രോഗം തടയുന്നതില്‍ വീഴ്ചയുണ്ടായതായി ചൈന സമ്മതിച്ചു. രാജ്യത്തെ ദുരന്ത നിവാരണ സേന കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം വിലയിരുത്തി.
Story Highlights: coronavirus, Corona virus infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here