ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി

മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. കേസില്‍ പരാതിക്കാരനായ ഗിരീഷ് ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് വിളിച്ചു വരുത്തി മൊഴിയെടുത്തു. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് നീക്കം.
മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പേരില്‍ മുസ്ലീം ലീഗിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലെത്തിയത് കള്ളപ്പണമാണെന്ന പരാതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ വന്ന സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. ഇത് പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കണമെന്നാണ് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലെ ആവശ്യം. കേസില്‍ അന്വേഷണം തുടങ്ങിയതായി ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കിയിരുന്നു. പിന്നാലെ ഗിരീഷ് ബാബുവിനെ വിളിച്ചു വരുത്തി എന്‍ഫോഴ്‌സ്‌മെന്റ് മൊഴിയെടുക്കുകയായിരുന്നു.
ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നിലപാട് തേടിയിരുന്നു. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ തുടര്‍നടപടിയെടുക്കുമെന്നു എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Story Highlights- Enforcement Directorate, black money case, Ibrahim Kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here